Advertisement

തിരുവല്ലയെ ഉത്സവാന്തരീക്ഷത്തിലെത്തിച്ച് ആട്ടക്കളം ഗോത്ര കലാമേള; ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ തിരുവല്ലയുടെ ഹൃദയത്തിലേക്ക്

May 14, 2018
1 minute Read
expo

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ സ്റ്റേഡിയത്തിൽ മെയ് 11 മുതൽ 21വരെ സംഘടിപ്പിച്ചിട്ടുള്ള കലാ വ്യാപാര വിപണന മേളയായ ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ മൂന്നാം ദിവസം പിന്നിട്ടു. ഞയറാഴ്ച കൂടിയായ ഇന്നലെ വലിയ തിരക്കായിരുന്നു മേളയിലുണ്ടായത്. വ്യത്യസ്തത നിറഞ്ഞ അനവധി സ്റ്റാളുകളാൽ സമ്പന്നമായ മേള കാഴ്ചക്കാരുടെ മനസ് നിറയ്ക്കുന്നുണ്ട്.പതി ഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന ആട്ടക്കളം ഗോത്ര കലാമേള ഇന്നലെ മേളയിലെ പ്രത്യേകം തയ്യാറാക്കിയ വേദിയെ ഉത്സവാന്തരീക്ഷത്തിലെത്തിച്ചു.

നാട്ടു സംഗീതത്തിന്റെ വായ്മൊഴിയും പുതു തലമുറയുടെ ചടുല താളങ്ങളും കലാഭവൻ മണിയുടെ പാട്ടുകളും ഈണങ്ങളും കോർത്തിണക്കി അവതരിപ്പിച്ച കലാവിരുന്ന് വലിയ ആരവങ്ങളോടും കയ്യടിയോടും കൂടിയാണ് ജനങ്ങൾ സ്വീകരിച്ചത്.പതിവ് മേളക്കാഴ്ചകൾക്കൊപ്പം പ്രശസ്ത താരങ്ങളുടെ ഒറിജിനലിനെ വെല്ലുന്ന മെഴുക് ശില്പ പ്രദർശനം ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.

പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.

Flowers Expo

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top