വാഗമണ്‍ സിമി ക്യാംപ് കേസ്; പതിനെട്ട് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

വാഗമണ്‍ സിമി ക്യാംപ് കേസില്‍ പതിനെട്ട് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. 17 പേരെ കോടതി വെറുതെ വിട്ടു. കൊച്ചി എന്‍ഐഎ കോടതിയുടേതാണ് വിധി. മലയാളികളായ നാലു പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അഹമ്മദാബാദ്, ഡല്‍ഹി, ഭോപ്പാല്‍ തുടങ്ങിയ ജിയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണയ്ക്കായി ഹാജരാക്കിയിരുന്നത്. നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ വാഗമണില്‍ ആയുധ പരിശീലനം നടത്തിയ കേസില്‍ 35 പേരെയാണ് പ്രതി പട്ടികയില്‍ ചേര്‍ത്തിരുന്നത്. അതിലെ 18 പേരെയാണ് കോടതി ഇന്ന് കുറ്റക്കാരായി വിധിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവ് അബ്ദുള്‍ സുബഹാന്‍ ഖുറേഷി അടക്കം 35 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ 31-ാം പ്രതി നേരത്തേ തന്നെ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചിരുന്നു.
2017 ജനുവരിയാലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. കേസില്‍ 77 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചിട്ടുണ്ട്. വാഗമണിലെ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ പത്ത് മുതല്‍ പന്ത്രണ്ട് വരെ വെടിവെപ്പ് അടക്കമുള്ള ആയുധ പരിശീലനം നടത്തിയെന്നാണ് കണ്ടെത്തല്‍. കേരള പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗം ആദ്യം അന്വേഷിച്ച കേസ് പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു. പ്രതികളില്‍ ആറ് എഞ്ചിനിയര്‍മാര്‍, മൂന്ന് ഡോക്ടര്‍മാര്‍ എന്നിവരുമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here