ഉത്തരേന്ത്യയില്‍ നാശം വിതച്ച് ഇടിമിന്നലും കൊടുങ്കാറ്റും; മരണസംഖ്യ 80 ആയി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കനത്ത മഴയും ഇടിമിന്നലും കൊടുങ്കാറ്റും കൂടുതല്‍ ശക്തമായി തുടരുന്നു. നിലവിലെ റിപ്പോര്‍ട്ട് അനുസരിച്ച് മരണസംഖ്യ 80 ല്‍ എത്തിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം മരണസംഖ്യ 51 ലേക്ക് എത്തി. 14 പേര്‍ ബംഗാളിലും 12 പേര്‍ ആന്ധ്രയിലും രണ്ട് പേര്‍ ഡല്‍ഹിയിലും ഒരാള്‍ ഉത്തരാഖണ്ഡിലും മരിച്ചു. 100 ലേറെ പേര്‍ക്ക് വിവിധ ഇടങ്ങളിലായി പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹിയില്‍ ഉള്‍പ്പെടെ പലയിടത്തും ശക്തിയായ പൊടിക്കാറ്റും വീശുന്നുണ്ട്.
As per information received from UP, Andhra Pradesh, West Bengal, Delhi & Uttarakhand 80 lives have been lost (UP-51, Andhra-12, WB-14, Delhi-2, Uttarakhand-1) due to lightning/thunderstorm during intervening night of 13-14 May, 136 people were injured: Ministry of Human Affairs
— ANI (@ANI) May 14, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here