ചൂട് പിടിച്ച് കര്‍ണാടക; വോട്ടെണ്ണല്‍ ആരംഭിച്ചു

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 8.30 ഓടെ ആദ്യ ഫലം പുറത്തുവരും. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കര്‍ണാടകത്തിലേത്. 224ല്‍ 222 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ശനിയാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ജയനഗറില്‍ ബിജെപി സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെ തുടര്‍ന്നും ആര്‍ ആര്‍ നഗറില്‍ പതിനായിരത്തോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് പിടികൂടിയതിനാലും ഈ രണ്ടിടത്തും തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയായിരുന്നു. ആര്‍ ആര്‍ നഗര്‍ തിരഞ്ഞെടുപ്പ് മെയ് 28ന് നടക്കും. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here