Advertisement

കര്‍ണാടക വാഴാന്‍ ബിജെപി; പാര്‍ലമെന്ററി യോഗം വൈകീട്ട് ആറിന്

May 15, 2018
0 minutes Read

കര്‍ണാടകയില്‍ കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി എത്തിയ സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് ആറിന് പാര്‍ട്ടിയുടെ പാര്‍ലമെന്ററി യോഗം ചേരും. ദേശീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകീട്ട് ആറിന് യോഗം ചേരും. സര്‍ക്കാര്‍ രൂപീകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനും തീരുമാനമെടുക്കാനുമാണ് ഇന്ന് അടിയന്തരമായി പാര്‍ലമെന്ററി യോഗം ചേരുന്നത്. കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറിനാണ് സര്‍ക്കാര്‍ രൂപീകരണത്തിന്റെ ചുമതല കേന്ദ്രം നല്‍കിയിരിക്കുന്നത്. പ്രകാശ് ജാവേദ്ക്കര്‍ കര്‍ണാടകത്തിലെത്തി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ബംഗളൂരുവിലെത്തിയിട്ടുണ്ട്. അധികാരത്തിലെത്തിയാല്‍ ബി.എസ്. യെദ്യൂരപ്പയാകും മുഖ്യമന്ത്രിയാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top