കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി; സ്മൃതി ഇറാനിയുടെ പ്രധാന വകുപ്പ് തെറിച്ചു

കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണി. സ്മൃതി ഇറാനി കൈവശം വെച്ചിരുന്ന പ്രധാന വകുപ്പ് മാറ്റി. വാര്‍ത്താവിതരണ മന്ത്രി സ്ഥാനത്തുനിന്ന് സ്മൃതി ഇറാനിയെ മാറ്റി. ടെക്സ്റ്റൈല്‍ മന്ത്രിയായി തുടരും. ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണത്തിലെ കല്ലുകടിയാണ് സ്മൃതിയുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വകുപ്പു മാറ്റിയത്. രാജ്യവര്ധന്സിംഗ് റാത്തോഡിനാണ് വാര്‍ത്താവിതരണ വകുപ്പിന്റെ ചുമതല. ചലച്ചിത്ര അവാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്കെതിരേ ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാഷ്ട്രപതി ഭവന് പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ചിരുന്നു.
മന്ത്രി പിയൂഷ് ഗോയലിന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല. ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ സാഹചര്യത്തിലാണ് ധനമന്ത്രാലയത്തിന്റെ ചുമതല പിയൂഷ് ഗോയലിന് നല്‍കിയിരിക്കുന്നത്. അതേ സമയം, ശസ്ത്രക്രിയ വിജയകരമായെന്ന് എയിംസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അരുണ്‍ ജയ്റ്റ്ലിയുടെ നിര്ദേശാനുസരണമായിരിക്കും പിയൂഷ് ഗോയല്‍ വകുപ്പ് കൈക്കാര്യം ചെയ്യുക.
ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ വകുപ്പുകള്‍ വെട്ടിക്കുറച്ചു. ഐടി, ഇലക്ട്രോണിക്സ് വകുപ്പുകളുടെ ചുമതല എസ്.എസ്. അലുവാലിയക്ക്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here