യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ തീരുമാനിച്ച് ബിജെപി; എംഎല്‍എമാരുടെ യോഗം ആരംഭിക്കാന്‍ കഴിയാതെ കോണ്‍ഗ്രസ്

കര്‍ണാടകത്തില്‍ അധികാരം പിടിക്കുമെന്ന് ആവര്‍ത്തിച്ച് ബിജെപി ക്യാമ്പ്. ബിജെപി തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കേന്ദ്ര നേതാക്കള്‍ ആവര്‍ത്തിച്ചു. ബിജെപിയുടെ നിയമസഭാകക്ഷി നേതാവ് ബി.എസ്. യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിക്കുമെന്ന് ബിജെപി. നാളെ ഉച്ചക്ക് 12.30 ന് യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനിച്ചതായി ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനാവുമെന്നും കേവല ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും കര്‍ണാടകത്തിലെ ബിജെപി പ്രാദേശിക നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്.
അതേ സമയം, കോണ്‍ഗ്രസ്- ജെഡിഎസ് നേതൃത്വം വലിയ ആശങ്കയിലാണ്. രാവിലെ 8.30 ന് ആരംഭിക്കേണ്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ഇതുവരെയും ആരംഭിച്ചിട്ടില്ല. പത്തോളം എംഎല്‍എമാര്‍ യോഗത്തിന് ഇതുവരെയും എത്തിയിട്ടില്ല. കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവേഡ്കര്‍ ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here