ദുൽഖറിൻറെ ആദ്യ ബോളിവുഡ് ചിത്രം എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചു

dulqar bollywood film release date declared

ദുൽഖർ സൽമാൻറെ ആദ്യ ബോളിവുഡ് ചിത്രമായ കാർവാൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 10 ന് ചിത്രം തിയേറ്ററുകളിലെത്തും. ജൂൺ 1 നായിരുന്നു റിലീസ് തീയതി തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു. ദുൽഖർ തന്നെയാണ് തൻറെ ഫെയ്‌സ്ബുക്ക് പേജിലൂടെ ചിത്രത്തിൻറെ റിലീസ് തീയതി പുറത്തുവിട്ടത്.

മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിൽ ഇർഫാൻ ഖാൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്നുണ്ട്. മിഥില പാൽക്കറാണ് ചിത്രത്തിലെ നായിക.

നവാഗതനായ ആകർഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് റോണി സ്‌ക്രൂവാല ആണ്. കേരളത്തിലും സിനിമയുടെ ചിത്രീകരണം നടന്നിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top