തെന്മലയിലെ കൂട്ട ബലാത്സംഗം; പിതാവ് മകളെ വിറ്റതാണെന്ന് തെളിഞ്ഞു

കൊല്ലം തെന്മലയില്‍ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. പണമിടപാടിലെ ബാധ്യത തീര്‍ക്കാനായി പെണ്‍കുട്ടിയുടെ പിതാവ് തന്നെ സുഹൃത്തുക്കള്‍ക്കായി കുട്ടിയെ കൈമാറുകയായിരുന്നുവെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. പെണ്‍കുട്ടി നിരവധി സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിക്കപ്പെട്ടിട്ടുള്ളതായി തെളിഞ്ഞു. കേസില്‍ അമ്മയും ഒരു ബന്ധുവും അറസ്റ്റിലായിട്ടുണ്ട്. അച്ഛന്‍ ഇപ്പോഴും ഒളിവിലാണ്. 2016മുതല്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് പെണ്‍കുട്ടി പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലം പുളിയറയിലെ ഫാമില്‍ വച്ചാണ് അച്ഛന്റെ സുഹൃത്ത് നിരവധി തവണ പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പറയുന്നത്. തന്റെ അറിവോടെയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതെന്ന് അമ്മയും സമ്മതിച്ചിട്ടുണ്ട്. അറസ്റ്റിലായ ബന്ധുവും പീഡിപ്പിച്ചുവെന്ന് തെളിഞ്ഞു. പോലീസ് പെണ്‍കുട്ടിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്.
rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here