Advertisement

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ?

May 16, 2018
0 minutes Read

മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് കലോറിയും പൂരിത കൊഴുപ്പും കുറയ്ക്കാന്‍ സഹായിക്കും. മുട്ടയില്‍നിന്ന് മഞ്ഞ നീക്കിയാല്‍ അവ കൊളസ്‌ട്രോള്‍ മുക്തമായി. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീനാല്‍ സമ്പന്നമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ അളവ് ശരീര പേശികളെ ശക്തിപ്പെടുത്തും. ശരീരഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുട്ട പൂര്‍ണമായി കഴിക്കുന്നതിന് പകരം വെള്ളമാത്രം കഴിച്ചാല്‍മതി. മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തിന്റെ  സാന്നിധ്യം രക്ത സമ്മര്‍ദംകുറക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ, ബി12, ഡി എന്നിവ അടങ്ങിയതാണ് മുട്ടയുടെ വെള്ള. റിബോഫ്ലേവിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ ബി 2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്തിക്ഷയം, തിമിരം, മൈഗ്രേന്‍ എന്നിവയെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top