പട്ടികജാതി നിയമം; പുനപരിശോധനാ ഹർജികൾ ഇന്ന് പരിഗണിക്കും

പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരമുള്ള കേസുകളിൽ മുൻകൂർ അനുമതിയില്ലാതെ സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാനോ, പ്രോസിക്യൂട്ട് ചെയ്യാനോ പാടില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
കേന്ദ്ര സർക്കാരും കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുമാണ് ഹർജി സമർപ്പിച്ചത്. സുപ്രീംകോടതി വിധി പട്ടികജാതി നിയമത്തിൽ വലിയ ആശയകുഴപ്പം ഉണ്ടാക്കിയെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു.
കേസിലെ വിധിയിൽ വ്യക്തത വരുത്തി പുതിയ ഉത്തരവ് ഇറക്കണമെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. പട്ടികജാതി നിയമപ്രകാരമുള്ള കേസുകളിൽ പ്രാഥമിക പരിശോധനയില്ലാതെ അറസ്റ്റോ, പ്രോസിക്യൂഷൻ നടപടികളോ പാടില്ലെന്ന സുപ്രീംകോടതിയുടെ വിധി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here