നീലുവിനും ലച്ചുവിനും തിരുവല്ലയുടെ ഹൃദ്യമായ സ്നേഹം; തിരുവല്ലക്ക് അറിയേണ്ടത് ബാലു എവിടെയെന്ന്..?

ഫ്ളവേഴ്സ് ടെലിവിഷൻ തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ അഞ്ച് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.
ഓരോ ദിവസവും തിരക്കേറി വരുന്ന ഫെസ്റ്റിവലിലെ ഇന്നലത്തെ പ്രത്യേകത ഫ്ലവേഴ്സിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകിലെ നീലുവിനെയും ലച്ചുവിന്റെയും സാന്നിധ്യമായിരുന്നു. ഇരുവരേയും കാണാൻ വലിയ ജനക്കൂട്ടമായിരുന്നു മേളയിൽ തടിച്ചു കൂടിയത്. മേളയുടെ വേദിയിൽ ഏറെ നേരം ചിലവഴിച്ച് കാണികളുമായി സംവദിച്ചാണ് ഇരുവരും മടങ്ങിയത്. നിറഞ്ഞ സ്നേഹത്തോടെയാണ് പ്രിയ താരങ്ങളെ തിരുവല്ല വരവേറ്റത്. ബാലു എവിടെ എന്നായിരുന്നു കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത്. ഷൂട്ടിംഗ് തിരക്കിലാണെന്ന് നീലു മറുപടിയും നൽകി. ലച്ചുവിനെ കൊണ്ട് പാട്ട് പാടിച്ച് ആ പാട്ടിനൊപ്പം ചുവടും വെച്ച് മേളയെ ജനങ്ങൾ ആഘോഷമാക്കി.
അതോടൊപ്പം ജൂനിയർ ജാക്സൺ എന്നറിയപ്പെടുന്ന പ്രശാന്ത് കോഴിക്കോടിന്റെ മാജിക്കൽ ഡാൻസും അപർണ രാജീവ്, സോമദാസ് എന്നിവരുടെ ഗാനമേളയും മിഥുൻ രാജ് കടക്കൽ, പ്രമോദ് പ്രിൻസ് എന്നിവരുടെ കോമഡി ഷോയും വേദിയിൽ അരങ്ങേറി. മേള 21 ന് സമാപിക്കും.
പരുമല ഹോസ്പിറ്റൽ ആണ് മേളയുടെ ഹോസ്പിറ്റൽ പാർട്ണർ, ഇലക്ട്രോണിക്സ് പാർട്ണർ ആറ്റിൻകര ഇലക്ട്രോണിക്സും ബാങ്കിംഗ് പാർട്ണർ ബാങ്ക് ഓഫ് ബറോഡയും ഹോസ്പിറ്റാലിറ്റി പാർട്ണർ കെ ജി എ എലൈറ്റും എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളും ആണ്. 24 ന്യൂസ് ആണ് മേളയുടെ ഓൺലൈൻ പാർട്ണർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here