പശ്ചിമ ബംഗാല്‍ തദ്ദേശ തിരഞ്ഞെടുപ്പ്; തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം
പശ്ചിമ ബംഗാളില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നു. ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 3,215 ഗ്രാമപഞ്ചായത്തുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 600 ലേറെ ഇടങ്ങളില്‍ തൃണമൂല്‍ വിജയിച്ചു കഴിഞ്ഞു. ആയിരത്തിലധികം സീറ്റുകളില്‍ ലീഡ് ചെയ്യുന്നതും തൃണമൂല്‍ തന്നെ.
എന്നാൽ ഇതുവരെ 47 സീറ്റുകളിൽ മാത്രമാണ് ബിജെപിക്കു വിജയിക്കുവാൻ സാധിച്ചത്. സിപിഎമ്മിനു എട്ട് സീറ്റുകൾ മാത്രമേ ഇതുവരെ നേടാനായുള്ളു. നൂറിൽ താഴെ സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. സിപിഎം പത്തിൽ താഴെ സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിനെ തുടർന്നു സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവയ്പുമുൾപ്പെടെയുള്ള അക്രമങ്ങളിൽ അന്‍പതിലേറെപ്പേർക്കു പരിക്കേറ്റു. ഇതേതുടർന്നു 19 ജില്ലകളിലായി 568 ബൂത്തുകളിൽ ബുധനാഴ്ച റീപോളിംഗ് നടത്തിയിരുന്നു. റീപോളിംഗിൽ 68 ശതമാനം പേർ വോട്ടു ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here