പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

പഞ്ചിമ ബംഗാൾ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. ആദ്യ ഫല സൂചനകളിൽ ബിജെപിയെയും സിപിഎമ്മിനെയും പിന്തള്ളി ഭരണകക്ഷിയായ തൃണമൂൽ കോണ്‍ഗ്രസ് മുന്നേറുകയാണ്.
തൃണമൂൽ കോണ്‍ഗ്രസ് മത്സരിച്ച 31,814 സീറ്റുകളിൽ 110 സീറ്റുകളിൽ വിജയിച്ചു. 1,208 സീറ്റുകളിൽ തൃണമൂൽ കോണ്‍ഗ്രസ് മുന്നിട്ടു നിൽകുകയാണ്. ബിജെപി നാല് സീറ്റുകളിലും സിപിഎം മൂന്ന് സീറ്റുകളിലും വിജയിച്ചിട്ടുണ്ട്. 81 സീറ്റുകളിൽ ബിജെപിയും 58 സീറ്റുകളിൽ സിപിഎമ്മും ലീഡ് ചെയ്യുന്നുണ്ട്.
തിങ്കളാഴ്ചയായിരുന്നു വോട്ടെടുപ്പ്. വോട്ടെടുപ്പിനെ തുടർന്നു സംസ്ഥാനത്ത് അരങ്ങേറിയ അക്രമസംഭവങ്ങളിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ബോംബേറും തീവയ്പുമുൾപ്പെടെയുള്ള അക്രമങ്ങളിൽ അന്‍പതിലേറെപ്പേർക്കു പരിക്കേറ്റു. ഇതേതുടർന്നു 19 ജില്ലകളിലായി 568 ബൂത്തുകളിൽ ബുധനാഴ്ച റീപോളിംഗ് നടത്തിയിരുന്നു. റീപോളിംഗിൽ 68 ശതമാനം പേർ വോട്ടു ചെയ്തു.
West Bengal: TMC workers celebrate as their party is leading in #PanchayatElections. Visuals from North 24 Parganas. Counting still under progress. pic.twitter.com/ZJyC8JdlK3
— ANI (@ANI) May 17, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here