Advertisement

കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാം ജഠ്മലാനി സുപ്രീം കോടതിയില്‍

May 17, 2018
6 minutes Read

കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകനും നിയമവിദഗ്ദ്ധനും മുന്‍ കേന്ദ്ര മന്ത്രി കൂടിയായ രാംജഠ്മലാനി.

ഗവര്‍ണര്‍ രാജ്യത്തിന്റെ ഭരണഘടനയെ അപമാനിക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചു.

ബിജെപി നല്‍കിയ എന്ത് ഉറപ്പിന്റെ പേരിലാണ് ഗവര്‍ണര്‍ അവരെ ഗവര്‍ണമെന്റിന് രൂപം നല്‍കാന്‍ അനുമതി നല്‍കിയതെന്ന് രാംജഠ്മലാനി ചോദിച്ചു. അഴിമതി ചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ് കര്‍ണാടകത്തിലെ ഗവര്‍ണര്‍ ഇതുവഴി ചെയ്തിരിക്കുന്നതെന്നും രാംജഠ്മലാനി വിമര്‍ശിച്ചു.

തന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാംജഠ്മലാനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് സമീപിച്ചത്. എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ  ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി ജഠ്മലാനിയോട് ആവശ്യപ്പെട്ടു.

ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ പത്തുമണിയോടെയാണ് കോണ്‍ഗ്രസ് ഹര്‍ജിയുടെ വാദം കേള്‍ക്കുന്നത്. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടേത്. നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും ജഠ്മലാനി തന്റെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഏതെങ്കിലും പാര്‍ട്ടിക്കെതിരല്ലെ തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top