മേള ഏഴാം ദിവസത്തിലേക്ക്; പരിചയപ്പെടാം മേളയുടെ പാർട്ണേഴ്സിനെ…

തിരുവല്ല മുൻസിപ്പൽ മൈതാനിയിൽ മെയ് 11 മുതൽ 21 വരെ സംഘടിപ്പിച്ചിട്ടുള്ള ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ വിജയകരമായ ഏഴാം ദിവസത്തിലേക്ക് എത്തിയിരിക്കുകയാണ്.ഓരോ ദിവസം കഴിയുന്തോറും ജനപിന്തുണ ഏറി വരുന്ന മേളയുടെ വിജയത്തിലെ നിർണായക ശക്തികളായ പാർട്ണേഴ്സ് ഇവരൊക്കെയാണ്
ഹോസ്പിറ്റൽ പാർട്ണർ: പരുമല സെന്റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി ഹോസ്പിറ്റൽ
40 വർഷത്തിലധികമായി പരുമലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പരിപാലന സ്ഥാപനമാണ് പരുമല ഹോസ്പിറ്റൽ എന്നറിയപ്പെടുന്ന സെന്റ്. ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ മൾട്ടി ഹോസ്പിറ്റൽ. 40 ലധികം ഡിപ്പാർട്ട്മെന്റുകളുള്ള പരുമല ഹോസ്പിറ്റൽ സമ്പൂർണ കാൻസർ ട്രീറ്റ്മെന്റും നിർണയവും നടത്തുന്ന മധ്യ തിരുവിതാംകൂറിലെ ഏക സ്ഥാപനമാണ്. മേളയിൽ ഹോസ്പിറ്റലിന്റെ പ്രത്യേക സ്റ്റാൾ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാളിലൂടെ ലഭിക്കുന്ന ലക്കി ഡ്രായിലൂടെ ഓരോ മണിക്കൂറിലും തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് 2000 രൂപ വില വരുന്ന ബഡ്ഡി ചെക്ക് അപ്പും ദിവസേന തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 10000 രൂപ വില വരുന്ന ഹോൾ ബോഡി ചെക്ക് അപ്പും സൗജന്യമായി ചെയ്തു കൊടുക്കുന്നുണ്ട്.
ബാങ്കിംഗ് പാർട്ണർ: ബാങ്ക് ഓഫ് ബറോഡ
ഇന്ത്യക്ക് പുറത്ത് 28 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ബാങ്ക് ഓഫ് ബറോഡയാണ് മേളയുടെ ബാങ്കിംഗ് പാർട്ണർ. ഇന്ത്യയിൽ എസ് ബി ഐ ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ബാങ്ക് ഓഫ് ബറോഡക്ക് കേരളത്തിൽ മാത്രം 110 ലേറെ ബ്രാഞ്ചുകളുണ്ട്.
ഇലക്ട്രോണിക്സ് പാർട്ണർ: ആറ്റിൻകര ഇലക്ട്രോണിക്സ് & ഇന്റീരിയേഴ്സ്
35 വർഷത്തെ സേവന പാരമ്പര്യമുള്ള ആറ്റിൻങ്കരയുടേതായി വിശാലമായ സ്റ്റാൾ മേളയിൽ പ്രവർത്തിക്കുന്നുണ്ട്. സ്റ്റാളിൽ തന്നെ ഫിനാൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 100 രൂപ മുതൽ 500 രൂപ വരെ അടച്ച് സ്റ്റാളിൽ നിന്ന് തന്നെ ബുക്ക് ചെയ്യുന്ന സ്ലിപ്പുമായി ആറ്റിൻങ്കരയുടെ ഏത് ഷോറൂമിൽ മൂന്ന് മാസത്തിനുള്ളിൽ എത്തിയാലും 0% പലിശയിൽ ഫർണിച്ചറുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പർച്ചേസ് ചെയ്യാം. കോന്നി, പത്തനംതിട്ട, പന്തളം, അടൂർ, തിരുവല്ല, മാന്നാർ എന്നിവിടങ്ങളിൽ ആറ്റിൻകരക്ക് ഷോറൂമുണ്ട്.
ഹോസ്പിറ്റാലിറ്റി പാർട്ണർ കെജിഎ എലൈറ്റ്, എഡ്യൂക്കേഷണൽ പാർട്ണർ ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്കൂൾ റേഡിയോ പാർട്ണർ മാക്ഫസ്റ്റ്, ഓൺലൈൻ പാർട്ണർ 24 ന്യൂസ് എന്നിവരാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here