താമരശ്ശേരിയിൽ പത്ത് വയസ്സുകാരിക്ക് പീഡനം

കോഴിക്കോട് താമരശ്ശേരിയിൽ പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു. മദ്രസയിൽ നിന്ന് തിരികെ വരുമ്പോൾ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
കുറെ ദിവസങ്ങളായി പീഡനം നടന്നുവെന്നാണ് കുട്ടിയുടെ മൊഴി. മദ്രസയിൽ പോകാൻ വിദ്യാർത്ഥിനി മടിച്ചതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം കുട്ടി പറഞ്ഞത്. വീട്ടിൽ പറഞ്ഞാൽ കൊന്ന് കളയുമെന്ന് പ്രതി നജ്മുദ്ധീൻ പറഞ്ഞത് കൊണ്ടാണ് വിവരം പുറത്ത് പറയാതിരുന്നതെന്ന് പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു.
മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തച്ചംപൊയിൽ സ്വദേശി നജ്മുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here