Advertisement

അഞ്ജലി മേനോന്‍- പൃഥ്വിരാജ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

May 18, 2018
Google News 2 minutes Read

അഞ്ജലി മേനോൻ സംവിധാനം ചെയ്‍ത പുതിയ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂലൈ ആറിന് സിനിമ പ്രദര്‍ശനത്തിന് എത്തും. അഞ്ജലി മേനോൻ തന്നെയാണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. പൃഥ്വിരാജ് ആണ് ചിത്രത്തിലെ നായകന്‍. പാര്‍വതിയാണ് നായിക. ഒരിടവേളയ്‍ക്ക് ശേഷം നസ്രിയ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ അഭിനയിക്കുന്നത്. അതേസമയം രണ്ട് വ്യത്യസ്‍ത ലുക്കിലാണ് പൃഥ്വിരാജ് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തിലുണ്ട്.

For all those who have been asking “WHEN?”

July 6th is the answer! ? ?

— Anjali Menon (@AnjaliMenonFilm) May 17, 2018

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here