നോമ്പ് കാലത്തെ തലവേദന പരിഹരിക്കാൻ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കാം

നോമ്പ് കാലത്ത് സ്ഥിരമായി കണ്ട് വരുന്ന ഒന്നാണ് തലവേദന. രാവിലെ മുതൽ വൈകീട്ട് വരെ ഭക്ഷണമില്ലാതിരിക്കുന്നതുമൂലമാണ് ഇത്തരം തലവേദനകൾ, അതിനാൽ ഇതിന് പരിഹാരം ഇല്ലെന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാൽ ഇത് തെറ്റാണെന്നും, നോമ്പ് കാലത്തെ തലവേദനകൾ ചെറിയ കാര്യങ്ങളിലൂടെ പരിഹാരിക്കാവുന്നതേ ഉള്ളുവെന്നും വിദഗ്ധർ പറയുന്നു.
തലവേദന എന്ത് കൊണ്ട് ?
മൈഗ്രേൻ, നീർക്കെട്ട് ഇതെല്ലാം ഉള്ളരിലാണ് സാധരണ അടിക്കടി തലവേദനകൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ നോമ്പ് കാലത്ത് വ്രതം എടുക്കുന്ന മിക്കവരിലും തലവേദനകൾ കാണാറുണ്ട്. കുറഞ്ഞ ബ്ലഡ് ഷുഗർ, അധിക സമ്മർദ്ദം, കഫീനിന്റെ ഉപയോഗം കുറയുന്നത്, എന്നിവയാണ് ഇത്തരം തലവേദനകൾക്ക് കാരണം.
എങ്ങനെ പരിഹരിക്കാം ?
1. കഫീൻ
നോമ്പ് കാലത്തെ തലവേദനകൾക്കുള്ള പ്രധാന കാരണമാണ് കഫീൻ. എല്ലാ ദിവസവും ഇടത്താഴത്തിന് ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്നത് ഇത്തരം തലവേദനകൾ മാറാൻ ഒരു പരിധി വരെ സഹായിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
2. ഹൈപോഗ്ലൈകീമിയ
ഹൈപോഗ്ലൈകീമിയ അഥവാ രക്തത്തിലെ കുറഞ്ഞ പഞ്ചസ്സാരയുടെ അളവ് നോമ്പ് കാലത്തെ തലവേദനകളുടെ മറ്റൊരു കാരണക്കാരനാണ്. വ്രതം തുടങ്ങുന്നതിന് മുമ്പ് കൂടിയ അളവിൽ മധുരം ചേർന്ന ഭക്ഷണങ്ങളാണ് കഴിക്കുകയും ശേഷം വ്രതം തുടങ്ങിയ ശേഷം ഭക്ഷണം ഒന്നും കഴിക്കാതിരിക്കുന്നതിലൂടെ പഞ്ചസ്സാരയുടെ അളവ് പെട്ടെന്ന് താഴേക്ക് വരുന്നതും തലവേദന ഉണ്ടാക്കും. അതിനാൽ കുറഞ്ഞ അളവിൽ പഞ്ചസ്സാരയുള്ള ഭക്ഷണപദാർത്ഥങ്ങൾ മാത്രം ഇടത്താഴത്തിന് കഴിക്കാൻ ശ്രദ്ധിക്കുക.
3. നിർജലീകരണം
നിർജലീകരണം മൂലവും നോമ്പ് കാലത്ത് തലവേദനകൾ ഉണ്ടാകാം. തലച്ചേറിന്റെ നല്ലൊരംശവും വെള്ളമാണ്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ അളവ് കുറയുമ്പോൾ തലച്ചോറ് ഹിസ്റ്റമൈൻ എന്ന പദാർത്ഥം ഉത്പാദിപ്പിക്കും. ദീർഘനേരം വെള്ളം ഇല്ലാതാവുന്ന അവസ്ഥയിൽ നിന്ന് തലച്ചോറിനെ രക്ഷിക്കാനാണ് ഹിസ്റ്റമൈൻ ഉത്പാദിപ്പിക്കുന്നത്. ഈ ഹിസ്റ്റമൈനാണ് തലവേദനയ്ക്കും, അമിത ക്ഷീണത്തിനും കാരണാകുന്നത്. അതുകൊണ്ട് തന്നെ വ്രതം തുടങ്ങുന്നതിന് മുമ്പ് നന്നായി വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
4. സ്‌ട്രെസ്, ഉറക്കകുറവ്
ശരിയായ ഉറക്കം ലഭിക്കാത്തതും നോമ്പ് കാലത്തെ തലവേദനകൾക്ക് കാരണമാകുന്നു. ഒപ്പം സ്‌ട്രെസ്സും തലവേദനയ്ക്ക് കാരണമായി കാണാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here