‘സാവിത്രിക്ക് ആദ്യമായി മദ്യം നൽകിയത് എന്റെ അച്ഛനല്ല’: കമല സെൽവരാജ്

തെലുങ്ക് നടി സാവിത്രിയുടെ ജീവിതം ആസ്പദമാക്കി നാഗ് അശ്വിൻ ഒരുക്കിയ മഹാനടി എന്ന ചിത്രത്തിനെതിരെ തുറന്നടിച്ച് ജെമിനി ഗണേശന്റെ മകൾ കമല സെൽവരാജ്.
തന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവർത്തകർ മോശമായി ചിത്രീകരിച്ചുവെന്ന് കേട്ടപ്പോൾ ഹൃദയം തകർന്നുവെന്നും ആ കാലഘട്ടത്തിൽ തന്റെ അച്ഛൻ മാത്രമായിരുന്നു ഏറ്റവും വലിയ താരമെന്നും കമല പറഞ്ഞു. സാവിത്രിക്ക് ആദ്യമായി മദ്യം നൽകിയത് തന്റെ അച്ഛനല്ലെന്നും സംവിധായകൻ അത്തരത്തിൽ കാണിച്ചത് തന്നെ ശരിക്കും വേദനിപ്പിച്ചുവെന്നും കമല പറഞ്ഞു.
സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തിൽ താൻ അച്ഛനോടൊപ്പം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവൽക്കാരും തങ്ങളെ വീടിനകത്തേക്ക് കയറ്റിവിട്ടില്ലെന്നും അതിന് ശേഷം കമല ആ വീട് കണ്ടിട്ടില്ലെന്നും കമല പറഞ്ഞു.
ജെമിനിയ്ക്ക് ആദ്യഭാര്യ അലമേലുവിൽ ഉണ്ടായ മകളാണ് കമല. തമിഴ്‌നാട്ടിലെ അറിയപ്പെടുന്ന ഗൈനോക്കോളജിസ്റ്റാണ് കമല. തെക്കേ ഇന്ത്യയിൽ ആദ്യമായി ടെസ്റ്റ് ട്യൂബ് ശിശു ജനിച്ചത് ഇവരുടെ നേതൃത്വത്തിലായിരുന്നു.
കീർത്തി സുരേഷും ദുൽഖർ സൽമാനും കേന്ദ്രകഥാപാത്രത്തിലെത്തുന്ന മഹാനടി എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമ കണ്ടതിന് ശേഷം വികാരഭരിതയായ സാവിത്രിയുടെ മകൾ വിജയ ചാമിണ്ഡേശ്വരി എപ്പോൾ അമ്മയെ കാണണമെന്ന് തോന്നിയാലും കീർത്തിയുടെ അടുത്തേക്ക് വരുമെന്ന് സന്ദേശം അയച്ചിരുന്നു.
gemini ganesan daughter kamala against mahanadi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here