ജീവിതത്തിൽ സാവിത്രി ചെയ്ത തെറ്റുകൾ ഞാൻ ആവർത്തിക്കില്ല : കീർത്തി സുരേഷ്

തെലുങ്ക് നടി സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിയിൽ അഭിനയിക്കുകയെന്നുവെച്ചാൽ അത്ര എളുപ്പമായിരുന്നില്ലെന്ന് ചിത്രത്തിൽ സാവിത്രിയായി വേഷമിട്ട നടി കീർത്തി സുരേഷ്. സാവിത്രിയുടെ ജീവിതം വളരെ പ്രയാസകരമായിരുന്നെന്നും കീർത്തി പറയുന്നു. ഇതിൽ നിന്നാണ് കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും വില താൻ അറിയുന്നത്. കരിയറിലും ജീവിതത്തിലും ആ നടി ചെയ്ത തെറ്റ് താൻ ആവർത്തിക്കില്ലെന്നും കീർത്തി പറഞ്ഞു.
മഹാനടിക്ക് അനുകൂലമായും ചിത്രത്തിനെതിരെയും നിരവധി പേർ രംഗത്തെത്തിയിരുന്നു. തന്റെ അച്ഛനെ മഹാനടിയുടെ അണിയറ പ്രവർത്തകർ മോശമായി ചിത്രീകരിച്ചുവെന്ന് കേട്ടപ്പോൾ ഹൃദയം തകർന്നുവെന്നും ആ കാലഘട്ടത്തിൽ തന്റെ അച്ഛൻ മാത്രമായിരുന്നു ഏറ്റവും വലിയ താരമെന്നും ജെമിനിയുട മകൾ കമല പറഞ്ഞിരുന്നു. സാവിത്രിക്ക് ആദ്യമായി മദ്യം നൽകിയത് തന്റെ അച്ഛനല്ലെന്നും സംവിധായകൻ അത്തരത്തിൽ കാണിച്ചത് തന്നെ ശരിക്കും വേദനിപ്പിച്ചുവെന്നും കമല പറഞ്ഞു. സാവിത്രി പ്രാത്പം എന്ന സിനിമ ചെയ്യുന്ന അവസരത്തിൽ താൻ അച്ഛനോടൊപ്പം അവരുടെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് അവരുടെ ബന്ധുക്കളും കാവൽക്കാരും തങ്ങളെ വീടിനകത്തേക്ക് കയറ്റിവിട്ടില്ലെന്നും അതിന് ശേഷം കമല ആ വീട് കണ്ടിട്ടില്ലെന്നും കമല പറഞ്ഞു.
അതേസമയം, സിനിമ കണ്ടതിന് ശേഷം വികാരഭരിതയായ സാവിത്രിയുടെ മകൾ വിജയ ചാമിണ്ഡേശ്വരി എപ്പോൾ അമ്മയെ കാണണമെന്ന് തോന്നിയാലും കീർത്തിയുടെ അടുത്തേക്ക് വരുമെന്ന് സന്ദേശം അയച്ചിരുന്നു.
തെന്നിന്ത്യൻ നായിക സാവിത്രിയുടെയും ജമിനി ഗണേഷിന്റെയും കഥ പറഞ്ഞ മഹാനടി സംവിധാനം ചെയ്തത് നാഗ് അശ്വിനാണ്. ഇതിൽ ജമിനി ഗണേഷിന്റെ വേഷം ചെയ്തത് ദുൽഖറാണ്. സിനിമ പുറത്തിറങ്ങിയതിന് രാജമൗലി ഉൾപ്പെടെയുള്ളവർ ഇരുവരെയും പ്രശംസിച്ചിരുന്നു. വൈജയന്തി മൂവീസ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ സാമന്ത, ഭാനുപ്രിയ, പ്രകാശ് രാജ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്.
keerthi suresh on telugu actress savithri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here