Advertisement

രസകരമായ പേരുമായി മമ്മൂട്ടി- ഖാലിദ് റഹ്മാന്‍ ചിത്രം; ഷൂട്ടിംഗ് സെപ്റ്റംബറില്‍ ആരംഭിക്കും

May 18, 2018
Google News 1 minute Read

ഖാലിദ് റഹ്മാന്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’. സിനിമയുടെ ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങും. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഹര്‍ഷാദ് ആണ് തിരക്കഥയൊരുക്കുന്നത്. അന്‍വര്‍ റഷീദ് ആണ് നിര്‍മാണം. ഈ സിനിമയിലൂടെ വീണ്ടും മമ്മൂട്ടി പോലീസ് ഓഫീസറാവാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ നോര്‍ത്ത് ഇന്ത്യയായിരിക്കും. ‘അനുരാഗ കരിക്കിന്‍ വെള്ളം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് ഖാലിദ് റഹ്മാന്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here