നെഞ്ചിടിപ്പോടെ ‘കന്നഡ’ നാട്; വിധാന്‍ സൗധയില്‍ യെദ്യൂരപ്പ വിശ്വാസപ്രമേയം അവതരിപ്പിക്കുന്നു

കര്‍ണാടകത്തിലെ വിധാന്‍ സൗധയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂര്‍ത്തിയായി. വിശ്വാസവോട്ടെടുപ്പ് ഉടന്‍ ആരംഭിക്കും. വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായുള്ള വിശ്വാസപ്രമേയം മുഖ്യമന്ത്രി യെദ്യൂരപ്പ അവതരിപ്പിക്കാന്‍ ആരംഭിച്ചു. കര്‍ണാടകത്തില്‍ ബിജെപിയെ വിജയിപ്പിച്ച എല്ലാ ജനങ്ങള്‍ക്കും യെദ്യൂരപ്പ നന്ദി പറഞ്ഞു. ജനവിധി കോണ്‍ഗ്രസിനും ജെഡിഎസിനും എതിരായിരുന്നു. എന്നാല്‍, അവിശുദ്ധ കൂട്ടുകെട്ടിലൂടെ അവര്‍ ഒന്നിച്ചിരിക്കുന്നു. അത് ജനവിധിക്ക് എതിരാണ്. ബിജെപിയിലുള്ള വിശ്വാസമാണ് ജനങ്ങളുടെ വോട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി. അതിനാലാണ് ഗവര്‍ണര്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചത്. എന്നാല്‍, കോണ്‍ഗ്രസും ജെഡിഎസും അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി ജനവിധിയെ അപമാനിച്ചിരിക്കുകയാണ്. അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമെന്നും യെദ്യൂരപ്പ വിധാന്‍ സൗധയില്‍ പ്രസംഗിച്ചു. വികാര നിര്‍ഭരമായ വാക്കുകളിലൂടെയാണ് യെദ്യൂരപ്പ വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.
People have blessed us with 104 seats. The mandate wasn't for Congress or JD(S): CM BS Yeddyurappa ahead of #FloorTest pic.twitter.com/XGGrNaZbCJ
— ANI (@ANI) May 19, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here