നാളെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; യാത്രക്കാര്‍ ശ്രദ്ധിക്കുക…

നാളെ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം. പുതുക്കാട്, ഒല്ലൂര്‍ മേഖലയില്‍ റെയില്‍വേ പാലം അറ്റകുറ്റപ്പണി നടത്തുന്നതിനാലാണിത്. എട്ടു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ഏഴു പാസഞ്ചര്‍ ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. എറണാകുളം- ഗുരുവായൂര്‍, എറണാകുളം – നിലമ്പൂര്‍, എറണാകുളം- കായംകുളം, ആലപ്പുഴ – കായംകുളം, ട്രെയിനുകളാണു റദ്ദാക്കിയത്. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി എറണാകുളം വരെമാത്രം. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എറണാകുളത്തുനിന്ന് ഉച്ചയ്ക്കു 2.30 നു പുറപ്പെടും. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി തൃശൂരില്‍നിന്ന് രാവിലെ 8.10 നു പുറപ്പെടും. മറ്റു പല ട്രെയിനുകളും രണ്ടര മണിക്കൂര്‍ വരെ വൈകുകയോ പിടിച്ചിടുകയോ ചെയ്യും. വേണാട് എക്‌സ്പ്രസ് അങ്കമാലി വരെ മാത്രം. റെയില്‍വേയുമായി ബന്ധപ്പെട്ട് ട്രെയിനുകളുടെ സമയവും ലഭ്യതയും ഉറപ്പ് വരുത്താന്‍ യാത്രക്കാര്‍ ശ്രദ്ധിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here