Advertisement

യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന

May 19, 2018
Google News 1 minute Read
yeddyurappa

കര്‍ണാടകത്തില്‍ വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിന് മണിക്കൂറുകള്‍ ശേഷിക്കെ വിധാന്‍ സൗധയില്‍ അതിനാടകീയ രംഗങ്ങള്‍. മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവെച്ചേക്കുമെന്ന് സൂചന. എംഎല്‍എമാരുടെ ഭൂരിപക്ഷം ഉറപ്പിക്കാന്‍ സാധിക്കാതെ വരുമെന്ന സാഹചര്യമുള്ളതിനാല്‍ യെദ്യൂരപ്പ രാജിവെക്കാനാണ് സാധ്യത. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുമെന്നതിനാലാണ് യെദ്യൂരപ്പ രാജിവെക്കാന്‍ തയ്യാറെടുക്കുന്നത്. സഭ സമ്മേളച്ചതിന് ശേഷം വൈകാരികമായ ഒരു പ്രസംഗം നടത്തി രാജി പ്രഖ്യാപിച്ച് നാണക്കേട് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനം. യെദ്യൂരപ്പക്ക് വേണ്ടിയുള്ള വിടവാങ്ങല്‍ പ്രസംഗം ബിജെപി ക്യാമ്പുകളില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here