യെദ്യൂരപ്പയ്ക്ക് അപ്രതീക്ഷ രാജിയുടെ മൂന്നാം നിയോഗം

വെറും 55 മണിക്കൂർ മാത്രം മുഖ്യമന്ത്രി പദത്തിലിരുന്ന് രാജിവെച്ചൊഴിയേണ്ടി വന്ന മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ. വിധാൻ സൗധയിൽ കേവല ഭൂരിപക്ഷം തെളിയിക്കാൻ ബിജെപിക്ക് കഴിയാതെ വന്നതോടെയാണ് യെദ്യൂരപ്പയുടെ രാജി. ഇത് മൂന്നാം തവണയാണ് യെദ്യൂരപ്പയ്ക്ക് രാജിവെക്കേണ്ടി വന്നിരിക്കുന്നത്.
ഒക്ടോബർ 2007 ലാണ് യെദ്യൂരപ്പ ആദ്യമായി കർണാടകയുടെ മുഖ്യമന്ത്രിയാകുന്നത്. ബിജെപി-ജഡെിഎസ് സഖ്യത്തിലായിരുന്നു അന്ന് സർക്കാർ രൂപീകരിച്ചത്. എന്നാൽ ജെഡിഎസ് പിന്തുണ പിൻവലിച്ചതോടെ അധികാരത്തിലേറി വെറും 7 ദിവസങ്ങൾക്ക് ശേഷം യെദ്യൂരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നു. നവംബർ 12, 2007 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ യെദ്യൂരപ്പയ്ക്ക് നവംബർ 19 ന് രാജിവെച്ചൊഴിയേണ്ടി വന്നു.
ശേഷം 2008 ലാണ് യെദ്യൂരപ്പ വീണ്ടും കർണാടക മുഖ്യമന്ത്രിയാകുന്നത്. ദക്ഷിണേന്ത്യയിൽ ബിജെപി ആദ്യമായി ഭരണത്തിലെത്തിയത് ആ സമയത്തായിരുന്നു. 2008 ൽ മെയ് 30 നായിരുന്നു സത്യപ്രതിജ്ഞ. എന്നാൽ ആ പ്രാവശ്യവും അധികനാൾ മുഖ്യമന്ത്രി കസേരയിലിരിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. മുഖ്യമന്ത്രിയായി മൂന്ന് വർഷം പിന്നട്ട യെദ്യൂരപ്പ 2011 ൽ ഖനി അഴിമതിയുമായി ബന്ധപ്പെട്ട് രാജിവെക്കേണ്ടി വന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here