Advertisement

പ്രശ്‌നങ്ങള്‍ പരിഹരിച്ച് ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു

May 20, 2018
Google News 0 minutes Read

ആലുവ ജനസേവ ശിശുഭവന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. അനധികൃതമായാണ് ജനസേവ ശിശുഭവന്‍ നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു ശിശുഭവന്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നത്. എന്നാല്‍, ഏറ്റെടുക്കല്‍ നടപടിക്കായി ശിശുഭവനിലെത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ശിശുഭവനിലെ കുട്ടികള്‍ തടഞ്ഞു. കുട്ടികള്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചതോടെ ഏറ്റെടുക്കല്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. എന്നാല്‍, ഏതാനും സമയങ്ങള്‍ക്ക് ശേഷം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കി. പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് നടപടി പൂര്‍ത്തിയാക്കിയതെന്ന് തഹസില്‍ദാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവിലുള്ള തൊഴിലാളികളില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ജോലിയില്‍ തുടരാമെന്ന് സര്‍ക്കാര്‍ ഉത്തരവ്.

150 കുട്ടികളാണ് ഇപ്പോള്‍ ശിശുഭവനിലുള്ളത്. ജനസേവ ശിശുഭവനില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി. നടത്തിപ്പിന് ആവശ്യമായ രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ കോടതി ഇടപെട്ടിരുന്നു. ഇതര സംസ്ഥാന കുട്ടികളെ പാര്‍പ്പിച്ചതിനാലാണ് നടപടി. 150 കുട്ടികളില്‍ 104 പേരും ഇതര സംസ്ഥാന കുട്ടികളാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here