ക്യൂബ വിമാനാപകടം; ബ്ലാക്ക് ബോക്സ് കണ്ടെത്തി

ക്യൂബയിലെ ഹവാന വിമാനത്താവളത്തിനു സമീപം തകർന്നു വീണ വിമാനത്തിന്റെ ബോക്സ് കണ്ടെത്തി.രണ്ട് ബ്ലാക്ക് ബോക്സുകളാണ് കണ്ടെത്തിയത്. അപകടത്തില്‍ ഇതുവരെ 110പേരാണ് മരിച്ചത്. ഇതോടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. 104യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മൂന്ന് സ്ത്രീകളെ അതീവ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയെങ്കിലും ഇവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ക്യൂബാന ഡി ഏവിയേഷന്റെ ബോയിംഗ് 737 വിമാനമാണു ഹവാനയിലെ ഹൊസെ മാർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം തകർന്നുവീണത്.
ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാവുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here