Advertisement

കെപിസിസി പ്രസിഡന്റിനെതിരെ കേസ്

May 21, 2018
Google News 0 minutes Read

കെപിസിസി പ്രസിഡന്റ് എം.എം. ഹസനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ചെങ്ങന്നൂരിലെ മുന്‍ എംഎല്‍എ ശേഭന ജോര്‍ജ്ജിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിനാണ് നടപടി. ശോഭന ജോര്‍ജ്ജ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ജോർജിനെ മുന്പ് ചെങ്ങന്നൂരിൽ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് ഹസൻ അപകീർത്തികരമായ പരാമർശം നടത്തിയത്. അതേസമയം, ശോഭന ജോർജിന്‍റെ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ഹസൻ പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here