കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 12ന്

കര്‍ണാടകത്തിലെ മുഖ്യമന്ത്രിയായി എച്ച്.ഡി. കുമാരസ്വാമി ബുധനാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ബുധനാഴ്ച ഉച്ചയ്ക്ക് 12നാണ് സത്യപ്രതിജ്ഞ. കര്‍ണാടകത്തിലെ വിധാന്‍ സൗധയിലാകും സത്യപ്രതിജ്ഞ നടക്കുക. നേരത്തേ ഇത് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, സുരക്ഷ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സത്യപ്രതിജ്ഞ ചടങ്ങ് വിധാന്‍ സൗധയിലേക്ക് മാറ്റുകയായിരുന്നു. കുമാരസ്വാമി മാത്രമായിരിക്കും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. വിശ്വാസവോട്ടെടുപ്പിന് ശേഷം കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം ഒന്നിച്ച് തീരമാനിച്ചായിരിക്കും മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുക. സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ വിശ്വാസവോട്ട് നേടുമെന്ന് കുമാരസ്വാമി പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here