‘അമ്മ അസുഖബാധിതയാണ്, എനിക്ക് പരോള്‍ വേണം’; പിണറായി വിജയന്‍ ജയിലില്‍ നിന്ന് എഴുത്തിയ കത്ത്!!!

അമ്മയുടെ ചികിത്സയ്ക്കുവേണ്ടി തന്റെ സാന്നിധ്യം ആവശ്യമായതിനാല്‍ പരോള്‍ അനുവദിക്കണമെന്ന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍!!! കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവേ 1976 നവംബര്‍ ഒന്‍പതിന് പിണറായി എഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമ്മ അസുഖബാധിതയായതിനാല്‍ തനിക്ക് പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിക്ക് പിണറായി എഴുതിയ കത്തിലെ വരികളാണ് മുകളില്‍ പറഞ്ഞത്.
അടിയന്തരാവസ്ഥ കാലത്ത് കൂത്തുപറമ്പ് എംഎല്‍എയായിരുന്ന പിണറായി വിജയനെ അന്യായമായി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ആ സമയത്താണ് അമ്മ അസുഖബാധിതയാകുന്നതും, ഇത്തരത്തിലൊരു കത്ത് പിണറായി വിജയന്‍ എഴുതുന്നതും. ഒരു എംഎല്‍എ ആയിട്ട് പോലും അതിന്റെ പരിഗണനയൊന്നും നല്‍കാതെയാണ് അന്ന് പോലീസ് പിണറായിയെ വിലങ്ങുവെച്ചത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ പൊലീസ് മൈതാനത്ത് ഒരുക്കിയ പൊൻകതിർ പ്രദർശനത്തിൽ ജയിൽവകുപ്പിന്റെ പവലിയനിൽ ഈ കത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ ഒരുക്കിയ പവലിയനിൽ സി.അച്യുതമേനോൻ, എസ്.കെ. പൊറ്റെക്കാട് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ജയിൽ രേഖകളും കാണാം.
അടിയന്തരാവസ്ഥക്കാലത്ത് ‘മിസ’ തടവുനിയമപ്രകാരമാണ് അന്ന് കൂത്തുപറമ്പ് മണ്ഡലത്തിലെ എംഎൽഎയായിരുന്ന പിണറായി വിജയനെ അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്. 1975 സെപ്റ്റംബർ 28ന് രാത്രി വീട്ടിലെത്തിയ വൻ പൊലീസ് സംഘമാണ് പിണറായി വിജയനെ കസ്റ്റഡിയിലെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here