സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകന് വെട്ടേറ്റു; പിന്നാലെ ബിജെപി പ്രവർത്തകനും വെട്ടേറ്റു; കണ്ണൂരിൽ സംഘർഷം

cpm and bjp workers got stabbed at kannur

സിപിഎമ്മിൽ ചേർന്ന മുൻ ബിജെപി പ്രവർത്തകന് വെട്ടേറ്റു. ഷിനുവിനാണ് വെട്ടേറ്റത്. കാറിലെത്തിയ ഒരു സംഘം ബിജെപി പ്രവർത്തകരാണ് ഷിനു സഞ്ചരിച്ചിരുന്ന ബൈക്ക് തടഞ്ഞുനിർത്തി വെട്ടി പരിക്കേൽപ്പിച്ചത് എന്ന് സിപിഐഎം ആരോപിച്ചു. പരിക്കേറ്റ ഷിനു ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഷിനുവിന് വെട്ടേറ്റ് അൽപ്പസമയത്തിനകം ബിജെപി പ്രവർത്തകൻ രഞ്ജിത്തിനും വെട്ടേറ്റു. ആക്രമണത്തിന് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപിയും ആരോപിച്ചു.

ഇതേ തുടർന്നാണ് സംഘർഷം ഉടലെടുത്തത്. പിന്നീട് പയ്യന്നൂരിലെ ബിജെപി മണ്ഡലം കമ്മിറ്റി ഓഫിസായ മാരാർജി ഭവനുനേരെ അജ്ഞാതർ ബോംബെറിഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top