Advertisement

നിപ വൈറസ്; കേരളത്തില്‍ സേവനമനുഷ്ഠിക്കണമെന്ന് കഫീല്‍ ഖാന്‍; അനുവാദം നല്‍കി മുഖ്യമന്ത്രി

May 22, 2018
Google News 0 minutes Read
kafeel khan

യുപിയിലെ ഗോരാഖ്പൂരിലുള്ള ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിക്കിടയിലും രക്ഷകനായ ഡോ. കഫീല്‍ ഖാന്‍ കേരളത്തിലെത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. കോഴിക്കോട് നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സേവനം അനുഷ്ഠിക്കാന്‍ തന്നെ അനുവദിക്കണമെന്ന് ഡോ. കഫീല്‍ ഖാന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കഫീല്‍ ഖാന്‍ അഭ്യര്‍ത്ഥിച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി.

ഉടനടി മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. കഫീല്‍ ഖാന്റെ ആവശ്യം സോഷ്യല്‍ മീഡിയയില്‍ കണ്ടുവെന്നും സ്വന്തം ജീവന്‍ പോലും പരിഗണിക്കാതെ അര്‍പ്പണ ബോധത്തോടെ സേവനമനുഷ്ഠിക്കാന്‍ തയ്യാറാകുന്ന കഫീല്‍ ഖാനെ പോലെ നിരവധി ഡോക്ടര്‍മാരുണ്ടെന്നും പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. സഹജീവി സ്‌നേഹമാണ് അതിന് ആധാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡോ. കഫീല്‍ ഖാനെ പോലുള്ളവര്‍ കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എത്തുന്നതില്‍ സന്തോഷമുണ്ടെന്നും ആരോഗ്യവകുപ്പും കോഴിക്കോട് മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കേരളത്തിന് പുറത്ത് ജോലി ചെയ്യുന്ന മലയാളികളായ പ്രഗത്ഭ ഡോക്ടര്‍മാര്‍ ഇതിനകം കോഴിക്കോട് എത്തിയിട്ടുണ്ടെന്നും അവര്‍ക്ക് കേരള സമൂഹത്തിന്റെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here