പാവം കുഞ്ചു, അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം; സങ്കടകടലായി ലിനി

സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗൾഫിൽകൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…
with lots of love”-
നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച സ്റ്റാഫ് നഴ്സ് ലിനി ഐസിയുവില്‍ നിന്ന് ഭര്‍ത്താവ് സജീഷിന് എഴുതിയ കുറിപ്പാണിത്. മക്കളോടും ഭര്‍ത്താവിനോടും ഉള്ള കരുതലിന്റെയും സ്നേഹത്തിന്റേയും ആഴമായിരുന്നു മരണക്കിടക്കയിലും ലിനിയുടെ മനസിന്. അതാണ് ആ വരികളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.ഇന്നലെയാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനി നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതേ രോഗബാധിതനായ സാബിത്തിനെ ആശുപത്രിയില്‍ പരിചരിച്ചത് ലിനിയാണ്. അത് വഴിയാണ് ലിനിയിലേക്ക് രോഗം പടര്‍ന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ലിനി വീട്ടില്‍ നിന്ന് ജോലിയ്ക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരിച്ച് മൃതദേഹം പോലും വീടിന്റെ പടികടന്ന് എത്തിയില്ല. നിപ വൈറസ് ബാധയായതിനാല്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. രണ്ടും, അഞ്ചും വയസ്സുള്ള രണ്ട് കുട്ടികളാണ് ലിനിയ്ക്ക്. ഇരുവര്‍ക്കും അമ്മയിനി തിരിച്ച് വരില്ലെന്ന് അറിയില്ല. ലിനി ആശുപത്രിയില്‍ കഴിയവെ വിദേശത്ത് നിന്ന് എത്തിയ ഭര്‍ത്താവിന് ഒരു നഴ്സിന്റെ കയ്യിലാണ് ലിനി ഈ കുറപ്പ് എഴുതി നല്‍കിയത്. മരണം ഏതാണ്ട് ഉറപ്പിച്ച തിരിച്ചറിഞ്ഞ നിമിഷത്തിലാണ് ലിനി ഈ കത്ത് എഴുതിയത്. ഞായറാഴ്ചയാണ് ലിനിയുടെ ഭര്‍ത്താവ് സജീഷ് ബഹ്റിനില്‍ നിന്ന് എത്തിയത്.
രോഗികെളെ അവര്‍ക്ക് എന്ത് രോഗമാണെങ്കിലും തെല്ലും ഭയമില്ലാതെയാണ് ലിനി പരിചരിച്ചിരുന്നതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ ഡങ്കി പനി പടര്‍ന്ന് പിടിച്ച സമയത്താണ് ലിനി ഇവിടെ നഴ്സായി ദിവസവേതനത്തിന് ജോലിയ്ക്ക് കയറുന്നത്. അന്ന് ലിനിയ്ക്ക് ഡങ്കി ബാധിച്ചിരുന്നു. ഇത്തവണയും രോഗികളെ പരിചരിക്കുന്നതില്‍ ലിനി ഒരു വീഴ്ചയും വരുത്തിയില്ല. 17ന് ജോലിയ്ക്കായി ഇറങ്ങിയപ്പോള്‍ ലിനിയ്ക്ക് ചെറിയ പനിയുണ്ടായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ പനി കൂടി തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നത്. അവിടെ നിന്നായിരുന്നു മരണം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here