Advertisement

നിപ വൈറസ് വ്യാജപ്രചാരണം; ജേക്കബ് വടക്കുംചേരിക്കും മോഹനന്‍ വൈദ്യര്‍ക്കും എതിരെ കേസെടുത്തു

May 23, 2018
Google News 0 minutes Read

നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കുംഞ്ചേരിക്കുമെതിരെയാണ് തൃത്താല പോലീസ് കേസെടുത്തിരിക്കുന്നത്. സ്വകാര്യ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടന നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. സോഷ്യല്‍ മീഡിയ വഴി നിപ വൈറസുമായി ബന്ധപ്പെട്ട് ഇരുവരും തെറ്റായ ചില പ്രചരണങ്ങള്‍ നടത്തിയിരുന്നു. സോഷ്യല്‍ മീഡിയ ദുരുപയോഗിച്ച് നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നേരത്തേ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here