കമലഹാസനെതിരെ കേസ്

തൂത്തുക്കിടിയിൽ നിരോധനാജ്ഞ ലംഘിച്ചതിന് കമലഹാസനെതിരെ കേസ്. തൂത്തുക്കുടിയിൽ പോലീസ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സമരക്കാരെ കാണാൻ മക്കൾ നീതി മയ്യം പാർട്ടി നേതാവ് നടൻ കമൽഹാസൻ എത്തിയിരുന്നു. തൂത്തുക്കുടി ജനറൽ ആശുപത്രിയിലെത്തി പരിക്കേറ്റവരെയും അവരുടെ കുടുംബാംഗങ്ങളെയും കമൽഹാസൻ സന്ദർശിച്ചു.
തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റുകൾക്കെതിരെ പ്രദേശവാസികൾ നടത്തിയ സമരം അക്രമാസക്തമായതോടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്. ഫെബ്രുവരി അവസാനമാണ് ഇവിടെ പ്രദേശവാസികൾ സമരം ആരംഭിച്ചത്.
ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്‌സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here