തമിഴ്‌നാട്ടിൽ ഇന്ന് ബന്ദ്

തൂത്തുക്കുടിയിലെ സെറ്റെർലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്തവർക്കുനേരയുണ്ടായ പൊലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ച്, തമിഴ്‌നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ കക്ഷികൾ ബന്ദ് ആചരിക്കുന്നു. രാവിലെ ആറ് മുതൽ വൈകീട്ട് ആറുമണിവരെയാണ് ബന്ദ്. തൂത്തുക്കുടി വെടിവയ്പ്പ് സിറ്റിംഗ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ്.
അതേസയം, സർക്കാർ ബസ്സുകൾ സർവീസ് നടത്തും. എഐഎഡിഎംകെ അനുകൂല തൊഴിലാളി സംഘടനകളിലെ ജീവനക്കാരെ ഉപയോഗിച്ച് ബസുകൾ സർവീസ് നടത്താനാണ് തീരുമാനം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായുണ്ടായ വെടിവയ്പ്പിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here