ചെങ്ങന്നൂരില്‍ ഇന്ന് കൊട്ടിക്കലാശം

രണ്ടര മാസക്കാലം നീണ്ട പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് ചെങ്ങൂരില്‍ ഇന്ന് കൊട്ടിക്കലാശം. പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലെ ശക്തിപ്രകടനങ്ങള്‍ക്ക് ഒരുങ്ങിയിരിക്കുകയാണ് മുന്നണികള്‍. പരസ്യപ്രചാരണത്തോടനുബന്ധിച്ച് പ്രദേശത്ത് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഉച്ച മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി. എല്‍ഡിഎഫിന്റെ സജി ചെറിയാനും യുഡിഎഫിന്റെ ഡി.വിജയകുമാറും എന്‍ഡിഎയുടെ പി.എസ്.ശ്രീധരന്‍ പിള്ളയും തമ്മിലാണ് പ്രധാന മത്സരം. ഇവരെക്കൂടാതെ ചെങ്ങൂരില്‍ ആം ആദ്മി പാര്‍ട്ടിയുടേതടക്കം മറ്റ് 14 സ്ഥാനാര്‍ഥികളുമുണ്ട്. പരസ്യപ്രചരണത്തിന്റെ അവസാന ദിവസവും പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. വൈകിട്ട് 3 നാണ് ചെങ്ങന്നൂര്‍ പട്ടണത്തില്‍ കൊട്ടിക്കലാശം തുടങ്ങുന്നത്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here