ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡനക്കേസിൽ അറസ്റ്റിൽ

booked in sexual assault case

ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീൻ പീഡനക്കേസിൽ അറസ്റ്റിൽ. വെയ്ൻസ്റ്റീൻ പീഡിപ്പിച്ചെന്ന രണ്ട് നടികളുടെ പരാതിയിലാണ് അറസ്റ്റ്. പീഢനം, ഭീഷണിപ്പെടുത്തൽ, തെളിവ് നശിപ്പിക്കൽ, പ്രകൃതി വിരുദ്ധ പീഢനം തുടങ്ങിയ കുറ്റങ്ങളാണ് ഹാർവി വെയ്ൻസ്റ്റീനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് നടിമാർ നൽകിയ മൊഴികളും തെളിവുകളും അന്വേഷണ സംഘം ശേഖരിച്ച ശേഷമായിരുന്നു അറസ്റ്റ്.

അറസ്റ്റിൽ സന്തോഷമുണ്ടെന്ന് വെയ്ൻസ്റ്റീനെതിരെ പരാതികൾ ഉന്നയിച്ച ചില നടിമാർ പ്രതികരിച്ചു. എന്നാൽ ആരോപണങ്ങൾ കള്ളമാണെന്ന് കോടതിയിൽ തെളിയിക്കുമെന്ന് ഹാർവി വെയ്ൻസ്റ്റീൻറെ അഭിഭാഷകർ പറഞ്ഞു.

2004 ലും 2013ലുമാണ് കേസുകൾക്ക് ആസ്പദമായ സംഭവങ്ങൾ ഉണ്ടായത്. വെയ്ൻസ്റ്റീനെതിരെ 4 നടിമാർ കൂടി ഉടൻ മൊഴി നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top