രാജ്യത്തെ ആദ്യ ഉല്ലാസക്കപ്പൽ യാത്രയ്ക്ക് തുടക്കമായി; ടിക്കറ്റ് വിലയും, കപ്പലിലെ സൗകര്യങ്ങളും അറിയാം

രാജ്യത്തെ ആദ്യ ഉല്ലാസയാത്ര കപ്പൽ സർവീസ് മുംബൈയിൽ നിന്നും ഗോവയിലേക്ക് ആരംഭിച്ചു. ആൻഗ്രിയ എന്ന കപ്പലാണ് പരീക്ഷണാർത്ഥം മുംബൈ പോർട്ടിൽ നിന്നും യാത്ര തിരിച്ചു യാത്രക്കാരുമായി ഗോവയിലെത്തിയത്.
മുംബൈ പോർട്ട് ട്രസ്റ്റും ആൻഗ്രിയ സീ ഈഗിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ചേർന്നാണ് സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഡാൻസ് ഫ്‌ലോറും നീന്തൽക്കുളവും അടക്കം ഒട്ടേറെ സൗകര്യങ്ങളുള്ള കപ്പലിൽ 400 പേർക്ക് സഞ്ചരിക്കാനാകും.
കൊങ്കൺ കോസ്റ്റ്‌ലൈനിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട് സ്വിമ്മിങ്ങ് പൂളിൽ കുളി, എട്ട് വിവിധ തരത്തിലുള്ള ഭക്ഷണശാലകൾ, കോഫീ ഷോപ്പുകൾ എന്നിങ്ങനെ നിരവധി സൗകര്യങ്ങൾ ഈ ഉല്ലാസയാത്രയിൽ നിങ്ങൾക്ക് ആസ്വദിക്കാം. 7000 രൂപയാണ് ടിക്കറ്റ് വില.
India’s first cruise service starts
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here