എടിഎം നമ്പര്‍ ചോദിച്ച് ഫോണ്‍ വിളി വന്നാല്‍ ‘മിണ്ടരുത്’: കേരള പോലീസ് (വീഡിയോ കാണാം)

എടിഎം, ഒടിപി നമ്പരുകള്‍ ചോദിച്ച് ബാങ്കില്‍ നിന്നാണെന്ന വ്യാജേന ഫോണ്‍ വിളികള്‍ വന്നാല്‍ മിണ്ടരുതെന്ന് കേരള പോലീസിന്റെ നിര്‍ദേശം. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെയാണ് കേരള പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എടിഎം, ഒടിപി, സിവി നമ്പരുകള്‍ ചോദിച്ചറിഞ്ഞ് ബാങ്കില്‍ നിന്നാണെന്ന വ്യാജേന പണം മോഷ്ടിടിക്കുന്നവര്‍ ഉള്ളതിനാലാണ് സാധാരണക്കാരെ ഇതേക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ കേരള പോലീസ് നിര്‍ദേശം നല്‍കുന്നത്. എടിഎം, ഒടിപി നമ്പരുകള്‍ ഒരു വിധേനയും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് കേരളാ പോലീസ് അറിയിച്ചിട്ടുണ്ട്. സുരേഷ് ഇരിങ്ങല്ലൂരാണ് വീഡിയോ സംവിധാനഎ ചെയ്തിരിക്കുന്നത്. ആശയം ദേബേഷ് കുമാര്‍ ഐപിഎസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here