Advertisement

സലായ്ക്ക് ലോകകപ്പ് നഷ്ടമാകുമോ? വിശദീകരണവുമായി ഈജിപ്ത് കായികമന്ത്രി

May 27, 2018
8 minutes Read

ലിവര്‍പൂള്‍ താരം മുഹമ്മദ് സലായുടെ പരിക്ക് അദ്ദേഹത്തിന്റെ ആരാധകരെ ഏറെ നിരാശപ്പെടുത്തിയിരിക്കുകയാണ്. ലോകകപ്പ് കാല്‍ചുവട്ടില്‍ എത്തിനില്‍ക്കെ ഈജിപ്ത് ഫുട്‌ബോള്‍ ടീമിന് സലായുടെ പരിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. താരത്തിന് ലോകകപ്പ് നഷ്ടപ്പെടുമെന്ന ആഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ വിശദീകരണവുമായി ഈജിപ്ത് കായികമന്ത്രാലയം തന്നെ രംഗത്തെത്തിയിട്ടുണ്ട്. സലായുടെ പരിക്ക് സാരമുള്ളതല്ലെന്നും രണ്ടാഴ്ചകൊണ്ട് താരം പൂര്‍ണ കായികക്ഷമത കൈവരിക്കുമെന്നും ഈജിപ്ത് കായികമന്ത്രി ഖലേദ് അബ്ദേല്‍ അസീസ് അറിയിച്ചു. ലിവര്‍പൂള്‍ അധികൃതരില്‍ നിന്ന് ലഭിച്ച മറുപടിയാണ് അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് സലായുടെ ആരാധകര്‍ക്ക് പ്രതീക്ഷ പകര്‍ന്നു. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടയിലാണ് സലായ്ക്ക് പരിക്കേറ്റത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top