ചെങ്ങന്നൂരില്‍ ഇന്ന് നിശബ്ദ പ്രചാരണം

ചെങ്ങന്നൂരില്‍ വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ വീടുകളിലും ആരാധനായലങ്ങളിലും കയറി നിശബ്ദപ്രചരണം കൊഴുപ്പിക്കുകയാണ് മൂന്ന് മുന്നണികളും. നാളെ ഏഴ് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. പോളിംഗ് സാമഗ്രികള്‍ രാവിലെ എട്ട് മണി മുതല്‍ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ 18കൗണ്ടറുകളില്‍ നിന്നാണ് പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 181ബൂത്തുകളാണ് വോട്ടെടുപ്പിനായി ചെങ്ങന്നൂരില്‍ സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകള്‍ ഇന്ന് സജ്ജീകരിക്കും. കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങള്‍ ബൂത്തുകളില്‍ ഒരുക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here