Advertisement

‘നീയല്ലേ ശരിക്കും മുത്ത്’; മഞ്ഞപ്പടയുടെ വിജയാഘോഷങ്ങളിലും താരമായി സിവ

May 28, 2018
4 minutes Read
ziva and dhoni

ധോണിയുടെ മകള്‍ സിവ സോഷ്യല്‍ മീഡിയയില്‍ താരമാണ്. ഇന്നലെ ഐപിഎല്‍ 11-ാം സീസണിന്റെ ഫൈനലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ ടീം ചാമ്പ്യന്‍മാരായപ്പോഴും സിവ തന്നെയായിരുന്നു താരം. ഐപിഎല്‍ കിരീടവുമായി ചെന്നൈ ടീം വിജയാഘോഷങ്ങള്‍ നടത്തുന്നതിനിടയിലാണ് കുഞ്ഞു സിവ മൈതാനത്തേക്ക് ഓടിയെത്തുന്നത്. ഐപിഎല്‍ കിരീടത്തേക്കാള്‍ തനിക്ക് വിലപ്പെട്ട സിവയെ മഞ്ഞപ്പടയുടെ നായകന്‍ തന്റെ കൈകളില്‍ കോരിയെടുത്തു. പിന്നെ, ടിവി സ്‌ക്രീനുകളില്‍ മുഴുവന്‍ അച്ഛനും മകളും നിറഞ്ഞു. സിവയും ധോണിയും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top