ചെങ്ങന്നൂരില്‍ മികച്ച പോളിംഗ്

chengannur

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ ഉച്ചവരെ മികച്ച പോളിംഗ്.  ഒരു മണിവരെ 48 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. രാവിലെ കൂടുതല്‍ പേര്‍ ബൂത്തുകളിലേക്ക് എത്തിയെങ്കിലും മഴയെത്തിയതോടെ പോളിംഗിന്റെ വേഗത കുറഞ്ഞു. മൊ​ത്തം 181 ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 22 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളു​മു​ണ്ട്. ആ​കെ 1,99,340 വോ​ട്ട​ർ​മാ​രാ​ണ് ഉ​ള്ള​ത്. 1,06,421 സ്ത്രീ ​വോ​ട്ട​ർ​മാ​രും 92,919 പു​രു​ഷ വോ​ട്ട​ർ​മാ​രു​മു​ണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More