Advertisement

കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് ട്രംപ്

May 28, 2018
0 minutes Read

ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സിംഗപ്പൂരില്‍ അടുത്ത മാസം 12ന് തീരുമാനിച്ചിട്ടുള്ള കൂടിക്കാഴ്ച മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉന്നുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുകയാണെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ട്രംപ് നിലപാട് മാറ്റിയിരിക്കുകയാണ്.

ചര്‍ച്ച നിശ്ചയിച്ചതുപോലെ നടക്കുമെന്ന് ട്രംപ് ട്വീറ്റ് ചെയ്യുകയായിരുന്നു. ഉ​ച്ച​കോ​ടി​യി​ൽ​നി​ന്നു പി​ന്മാ​റു​ക​യാ​ണെ​ന്ന യു​എ​സി​ന്‍റെ പ്ര​ഖ്യാ​പ​ന​ത്തോ​ട് ന​യ​ത​ന്ത്ര​മ​ര്യാ​ദ പു​ലർ​ത്തി​ ഉത്തരകൊറിയ ന​ട​ത്തി​യ പ്ര​തി​ക​ര​ണം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നു ട്രം​പ് പ​റ​ഞ്ഞു. ട്രം​പ് ഉ​ച്ച​കോ​ടി​യി​ൽ​നി​ന്നും പി​ന്മാ​റി​യ​തി​നു പി​ന്നാ​ലെ ഏ​തു സ​മ​യ​ത്തും ഏ​തു രീ​തി​യി​ലും ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ പ്ര​ഖ്യാ​പി​ച്ച​താ​ണ് വീ​ണ്ടും ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​കാ​ൻ കാ​ര​ണ​മാ​യ​ത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top