ബെല്‍ജിയത്തില്‍ വെടിവെപ്പ്; മൂന്ന് മരണം

ബെൽജിയത്തിലെ ലീഗെയിലുണ്ടായ വെടിവയ്പിൽ രണ്ടു പോലീസുകാരടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. സ്ത്രിയെ ബന്ദിയാക്കി രക്ഷപെടാൻ അക്രമി ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ വധിച്ചു. ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു.
ശുചീകരണ തൊഴിലാളിയായ സ്ത്രീയെ സമീപത്തെ സ്കൂളിലാണ് അക്രമി ബന്ദിയാക്കിയത്. വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടില്ല. ആക്രമണത്തിനുണ്ടായ പ്രേരണ എന്താണെന്ന് അറിവായിട്ടില്ല. സംഭവം ഭീകരാക്രമണം ആണോയെന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ 10.30 ന് ആയിരുന്നു സംഭവം. പെട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സമീപത്തെ കഫെയിലുണ്ടായിരുന്ന ആൾക്കും വെടിയേറ്റു. സംഭവത്തെ തുടർന്ന് അക്രമി വനിതാ ശുചീകരണ തൊഴിലാളിയെ പിടികൂടി സമീപത്തെ ഹൈസ്കൂളിൽ ബന്ദിയാക്കി. പോലീസ് നടത്തിയ ഓപ്പറേഷനിൽ അക്രമിയെ വകവരുത്തിയ ശേഷം ബന്ദിയെ മോചിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here