കെവിന്റെ കൊലപാതകം; പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി

പ്രണയ വിവാഹത്തിന്റെ പേരിൽ നവ വരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ടു പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. കൊല്ലപ്പെട്ട കോട്ടയം സംക്രാന്തി സ്വദേശി കെവിൻ ജോസഫിന്റെ ഭാര്യ നീനുവിന്റെ സഹോദരൻ സാനു ചാക്കോ, പിതാവ് ജോൺ ചാക്കോ എന്നിവരാണ് മുൻകൂർ ജാമ്യം തേടിയത്. കേസിൽ ഒന്നാം പ്രതിയാണ് സാനു ചാക്കോ. ജോൺ ചാക്കോ അഞ്ചാം പ്രതിയും. അതിക്രമിച്ചു കടക്കൽ, തട്ടിക്കൊണ്ടു പോകൽ ,മർദനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ പ്രാഥമികമായി ചുമത്തിയിട്ടുള്ളത്. പ്രതികൾ ഒളിവിലാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here