Advertisement

കെവിന്റെ മരണം; കൂടുതൽ വിവരങ്ങൾ പുറത്ത്

May 29, 2018
0 minutes Read

ഇന്നലെ കോട്ടയത്ത് മരിച്ച കെവിന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മർദ്ദിച്ച് വെള്ളത്തിലിട്ടതോ അക്രമിസംഘം ഓടിച്ചപ്പോൾ വെള്ളത്തിൽ വീണതോ ആകാമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ നിരവധി പരിക്കുകൾ ഉണ്ടെന്നും എന്നാൽ ഇത് മരണകാരണമല്ലെന്നും നിഗമനം. ആന്തരിക അവയവങ്ങളുടെ ഫലം പുറത്തുവന്ന ശേഷം അന്തിമ റിപ്പോർട്ട് നൽകും.

ഇന്നലെ രാവിലെയാണ് കുമാരനല്ലൂർ പ്ലാത്തറയിൽ കെവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂർ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലം തെന്മല സ്വദേശിയായ നീനുവും കെവിനും രജിസ്റ്റർ മാര്യേജ് ചെയ്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top