20
May 2019
Monday

കെവിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്

kevin

കോട്ടയത്ത് കൊല്ലപ്പെട്ട കെവിൻറെ മൃതദേഹം ഇന്ന് പോസ്റ്റ് മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കും. തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്ന മൃതദേഹം കോട്ടയം ഗുഡ് ഷെപ്പേർഡ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കുമെന്നാണ് ആദ്യം പൊലീസ് തീരുമാനിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇന്ന് രാവിലെ 9 മണിയോടെ ആർഡിഓയുടെ സാന്നിധ്യത്തിൽ കെവിൻറെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിക്കും.

Loading...
Top